അമീബിക്ക് മസ്തിഷ്കജ്വരം; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഇവർക്ക് അമീബിക് മസ്തിഷ്കജ്വരമാണെന്ന് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

New Update
images (1280 x 960 px)(93)

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. അഴൂർ സ്വദേശി വസന്തയാണ് മരിച്ചത്.

Advertisment

സോഡിയം കുറഞ്ഞതിനെ തുടർന്ന് ഒരു മാസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഇവർക്ക് അമീബിക് മസ്തിഷ്കജ്വരമാണെന്ന് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Advertisment