/sathyam/media/media_files/aex6UpjaT01oC7a0Sk51.jpg)
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍.
സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ അധിക വിലക്കുറവ് നല്‍കും. നിലവില്‍ സപ്ലൈകോയില്‍ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്.
എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തില്‍ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും ഒരുക്കിയിട്ടുണ്ട്.
സബ്‌സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകും.
1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നല്‍കും. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവില്‍ നല്‍കും.
കിലോക്ക് 88 രൂപ വിലയുള്ള ഈ ഉല്‍പ്പന്നം നവംബര്‍ ഒന്നു മുതല്‍ 44 രൂപയ്ക്ക് ലഭിക്കും. വൈകിട്ട് അഞ്ചിന് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡഡ് നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക് 5% അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
500 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില വിലക്കുറവില്‍ നല്‍കും.
105 രൂപ വിലയുള്ള ശബരി ഗോള്‍ഡ് തേയില 61.50 രൂപയ്ക്കാണ് നല്‍കുക. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിന്‍മേല്‍ സപ്ലൈകോ വില്പനശാലകളില്‍ യുപിഐ മുഖേന പണം അടക്കുകയാണെങ്കില്‍ അഞ്ചു രൂപ വിലക്കുറവും നല്‍കും.
സപ്ലൈകോയുടെ 50 വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് വിലക്കുറവും ഓഫറുകളും നല്‍കുന്നത്. നവംബര്‍ ഒന്നു മുതല്‍ 50 ദിവസത്തേക്കാണ് ഈ പദ്ധതികള്‍ നടപ്പാക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us