റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ

26 അംഗങ്ങളാണ് ബോർഡിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്

New Update
131419

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി റസൂൽ പൂക്കുട്ടിയെ തിരഞ്ഞെടുത്തു.

Advertisment

കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ. 26 അംഗങ്ങളാണ് ബോർഡിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി നീക്കം സജീവമായിരുന്നു.

2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തിൽ വരുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു.

തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുന്നത്. മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾക്കും ഇത് ബാധകമാണ്

Advertisment