/sathyam/media/media_files/2025/07/13/secretariat-of-kerala-2025-07-13-23-34-08.jpg)
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ധിപ്പിച്ച 4 ശതമാനം ഡിഎ അടക്കമുള്ള ശമ്പളവും പെന്‍ഷനും ഇന്നുമുതല്‍ നല്‍കും.
മുന്‍കൂട്ടി ശമ്പളബില്ലുകള്‍ സമര്‍പ്പിച്ച ഡിഡിഒമാരോട് ഇവ തിരിച്ചെടുത്തിട്ട് പുതിയ ബില്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ബില്ലുകള്‍ ട്രഷറി പാസാക്കിക്കഴിഞ്ഞെങ്കില്‍ 4 ശതമാനം ഡിഎ ആദ്യ ആഴ്ച തന്നെ അക്കൗണ്ടില്‍ പ്രത്യേകം നിക്ഷേപിക്കും.
ഒക്ടോബര്‍ മാസത്തെ ശമ്പളത്തില്‍ ഡിഎ വര്‍ധിപ്പിക്കുമ്പോള്‍ നവംബര്‍ മാസത്തെ പെന്‍ഷനിലാണ് ഡിആര്‍ വര്‍ധന.
യുജിസി, എഐസിടിഇ, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിവയ്ക്കു കീഴിലെ അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ/ഡിആര്‍ 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമാക്കിയും ഉത്തരവിറക്കി.
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ഫുള്‍ ടൈം പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, സര്‍വീസ്, കുടുംബ, എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്കെല്ലാം വര്‍ധന ബാധകമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us