New Update
/sathyam/media/media_files/2025/11/01/1001372790-2025-11-01-11-36-18.webp)
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ.
Advertisment
ദ്വാരപാലക ശില്പത്തിലെ പാളികൾ കൊണ്ടുപോയി സ്വർണം ഉരുക്കി എടുത്ത കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ഇടപെടലുകളെ കുറിച്ച് സുധീഷ് കുമാറിൽ നിന്നും നിർണായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
മുരാരി ബാബു സ്വർണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് അതേപടി എഴുതുകയും പിന്നീട് ദേവസ്വം ബോർഡിന് ശിപാർശ ചെയ്യുകയും ചെയ്തത് ഇയാളാണെന്നാണ് കണ്ടെത്തൽ.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ ഇത് കൊടുത്ത് വിടണമെന്ന് ആവിശ്യപ്പെട്ടത് ഇയാളാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതൽ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനെ തുടർന്നാണ് അറസ്റ്റ്. വൈദ്യ പരിശോധനയ്ക്ക് ശേഷം റാന്നി കോടതിയിൽ ഹാജരാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us