/sathyam/media/media_files/2025/11/01/1001372831-2025-11-01-11-54-48.jpg)
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തെ ചൊല്ലി നിയമസഭയില്‍ കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
തട്ടിപ്പ് സ്വന്തം ശീലങ്ങളില്‍ നിന്നാണ് പറയുന്നതെന്നും നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമാണ് പറയാറെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചു.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിനായി സഭ ചേര്‍ന്ന് ഉടന്‍ തന്നെയാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ തിരിഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ചട്ടം 300 പ്രകാരം മന്ത്രി എം ബി രാജേഷ് സ്പീക്കറുടെ അനുമതി തേടിയതിന് പിന്നാലെ, ഇതിന് പ്രതിപക്ഷം കൂട്ടുനില്‍ക്കില്ലെന്ന് പറഞ്ഞ് സഭ ബഹിഷ്‌കരിക്കുന്നതായി വി ഡി സതീശന്‍ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us