റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനാകുന്നത് മലയാള സിനിമയുടെ മറ്റൊരു ഭാഗ്യം ; സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു.

New Update
saji cherian11

തിരുവനന്തപുരം: റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനാകുന്നത് മലയാള സിനിമയുടെ മറ്റൊരു ഭാഗ്യമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

Advertisment

കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും മന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാദമിക്ക് പുതിയ ടീം വരട്ടെയെന്നും മന്ത്രി പറഞ്ഞു.

സം‌സ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ ഇന്നലെയാണ് പ്രഖ്യാപിച്ചത് .

കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. 26 അംഗങ്ങളെയാണ് ബോർഡിൽ പുതുതായി ഉൾപ്പെടുത്തിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നീക്കം സജീവമായിരുന്നു.

2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയ നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയുടെ അധികാരത്തിൽ വരുന്നത്.

 ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു.

തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുന്നത്. മൂന്നു വർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾക്കും ഇത് ബാധകമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ ഭാരവാഹികളുടെ നിയമനം.

Advertisment