അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂ...ദാരിദ്ര്യം ഇനിയും മുന്നിലുണ്ട്: മമ്മൂട്ടി

വികസനം എന്ന് പറയുമ്പോൾ ആരുടെ വികസനമാണ്. വികസിക്കേണ്ടത് സാമൂഹ്യജീവിതമാണ്. ദാ

New Update
132957

തിരുവനന്തപുരം: കേരളത്തിൽ അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിലുണ്ടെന്ന് മമ്മൂട്ടി. നേട്ടങ്ങളെല്ലാം നേടിയത് സാമൂഹ്യബോധത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തിലാണ്.

Advertisment

 കേരളം തന്നേക്കാൾ ചെറുപ്പമാണെന്നും തോളോട് തോൾ ചേർന്ന് ദാരിദ്ര്യത്തെ നേരിടാമെന്നും മമ്മൂട്ടി പറഞ്ഞു.

കേരള സർക്കാർ സംഘടിപ്പിച്ച അതിദാരിദ്ര്യ മുക്ത കേരളം പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

'കേരളം തന്നേക്കാൾ ചെറുപ്പമാണ്. കേരളത്തിന്റെ പല സൂചികകളും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വികസനം എന്ന് പറയുമ്പോൾ ആരുടെ വികസനമാണ്. വികസിക്കേണ്ടത് സാമൂഹ്യജീവിതമാണ്.

ദാരിദ്ര്യത്തെ പരിപൂർണമായും തുടച്ചുമാറ്റണം. അത്തരത്തിലുള്ള സ്ഥലങ്ങളിൽ എന്റെ അറിവിൽ അപൂർവമായിട്ടേയുള്ളൂ.. വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല.' മമ്മൂട്ടി പറഞ്ഞു.

Advertisment