/sathyam/media/media_files/2025/06/28/kerala-university-2025-06-28-23-33-54.jpg)
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോ​ഗത്തിൽ തീരുമാനം അം​ഗീകരിക്കാതെ വിസി.
രജിസ്ട്രാർ അനിൽകുമാറിനെ തിരിച്ചെടുക്കാനുള്ള സിൻഡിക്കേറ്റ് യോ​ഗത്തിലെ തീരുമാനം അം​ഗീകരിക്കാതെ വിസി മോഹനൻ കുന്നുമ്മൽ ഇറങ്ങിപ്പോയി.
യോ​ഗത്തിൽ 22 അം​ഗങ്ങളിൽ 19 പേരും തിരിച്ചെടുക്കാമെന്ന് നിലപാടെടുത്തെങ്കിലും വിസിയും രണ്ട് ബിജെപി അം​ഗങ്ങളും വിയോജിച്ചു.
തീരുമാനം അം​ഗീകരിക്കാതെ വിസി യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വിഷയം ചാൻസിലർക്ക് റിപ്പോർട്ട് ചെയ്യുമെന്നാണ് വിസിയുടെ ധാർഷ്ട്യം.
കേരള സർവകലാശാല സെനറ്റ് ഹാളിലെ കാവി കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കഴിഞ്ഞ ജൂലൈ 2 നാണ് രജിസ്ട്രാർ കെ.എസ് അനിൽ കുമാറിനെ വി സി സസ്പെൻഡ് ചെയ്തത്.
പിന്നാലെ അനിൽകുമാർ കോടതിയെ സമീപിച്ചെങ്കിലും സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കി. എന്നാൽ സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാത്ത വിസി, അനിൽകുമാറിനെതിരെ കടുത്ത നടപടികൾ തുടരുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us