കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ അസാധാരണ നീക്കവുമായി ഗവർണർ. സർക്കാറിനെ മറികടന്ന് വിസി നിയമനത്തിന് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചു

സെർച്ച് കമ്മിറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിൻമാറിയതിന് പിന്നാലെയാണ് ഗവർണറുടെ നടപടി. 

New Update
Governor Rajendra Vishwanath Arlekar

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ അസാധാരണ നീക്കവുമായി ഗവർണർ. വിസി നിയമനത്തിന് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചു. 

Advertisment

സർക്കാർ പുറപ്പെടുവിക്കേണ്ട വിജ്ഞാപനമാണ് ഗവർണർ ഇറക്കിയത്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിൻമാറിയതിന് പിന്നാലെയാണ് ഗവർണറുടെ നടപടി. 


ലഭിക്കുന്ന അപേക്ഷകർ ചാൻസലറുടെ സെക്രട്ടറി സെർച്ച് കമ്മിറ്റി കൺവീനർക്ക് കൈമാറും. 


ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

Advertisment