/sathyam/media/media_files/wjR088OB95fedNMRpZC6.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെങ്കിലും തുടർഭരണമെന്ന സി.പി.എമ്മിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ സംഘപരിവാർ സഹായമെന്ന രാഷ്ട്രീയ നീക്കമെന്ന് സംശയിച്ച് കോൺഗ്രസ്.
കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ സി.പി.എമ്മിനെ സംഘപരിവാറും ബി.ജെ.പിയും സഹായിച്ചുവെന്നും ഇത്തവണയും അതുണ്ടാകുമെന്നുമാണ് കോൺഗ്രസ് സംശയിക്കുന്നത്.
അതുകൊണ്ട് തന്നെ തദ്ദേശ സ്ഥാപനങ്ങളിലെ നഷ്ട്രപതാപം വീണ്ടെടുക്കാനാണ് പാർട്ടിയുടെ കൊണ്ട് പിടിച്ച ശ്രമം. പലയിടത്തും സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണ രൂപപ്പെടുത്തി ഭരണസമിതികൾ നിലവിൽ വരുന്ന രീതിയാണ് നിലനിൽക്കുന്നത്.
ഇതില്ലാതാക്കാൻ രാഷ്ട്രീയ ശക്തി സംഭരിച്ച് തിരിച്ചടിക്കാനാണ് യു.ഡി.എഫ് നീങ്ങുന്നത്.
സംസ്ഥാനത്ത് തുടരെയുണ്ടായ അഴിമതി ആരോപണങ്ങളും നയപ്രശ്‌നങ്ങളുമാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും വെട്ടിലാക്കിയിട്ടുള്ളത്.
പി.എം ശ്രീ വിവാദം, ശബരിമല സ്വർണ്ണക്കൊള്ള, മുഖ്യമന്ത്രിയുടെ മകൾക്കെതിരൊയ കേന്ദ്ര ഏജൻസിയുടെ അന്വേഷണം എന്നിവ സി.പി.എമ്മിനും സർക്കാരിനുമെതിരായ കടുത്ത വികാരം സൃഷ്ടിച്ചിട്ടുണ്ട്.
ക്ഷേമപെൻഷൻ വർധിപ്പിച്ചും ജീവനക്കാരുടെ ഡി.എ കുടിശിക നൽകിയും ഭരണ വിരുദ്ധവികാരത്തെ മറികടക്കാൻ സർക്കാർ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
പി.എം ശ്രീയിൽ ഒപ്പിട്ട ശേഷം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ കേസുകളുടെ കാര്യത്തിൽ കേന്ദ്ര പിന്നാക്കം പോയതും പിന്നീട് സി.പി.ഐ ഇടഞ്ഞതോടെ പദ്ധതിയിൽ നിന്നും പിന്മാറ്റം സൂചിപ്പിച്ച് സർക്കാർ കത്തയക്കാൻ തീരുമാനമെടുത്തിട്ടും ബി.ജെ.പി കാര്യമായി സി.പി.എമ്മിനെ വിമർശിക്കാത്തതും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ സമരത്തിനിറങ്ങാതെ സംസ്ഥാനത്തെ ബി.ജെ.പിയും സംഘപരിവാറും പുലർത്തുന്ന നിസംഗതയും ചർച്ചയായിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ദിവസം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും ബി.ജെ.പി ഇക്കാര്യത്തിൽ ്രപതികരിച്ചിട്ടില്ല.
ശബരിമല അയ്യപ്പന്റെ സ്വത്ത് കൊള്ളയടിച്ചവർക്കെതിരെ മൗനം പാലിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തെയാണ് യു.ഡി.എഫ് തുറന്ന് കാട്ടാൻ ശ്രമിക്കുന്നത്.
തദ്ദേശത്തിരഞ്ഞെടുപ്പിൽ പല പഞ്ചായത്ത് -ബ്ലോക്ക്-മുൻസിപ്പൽ വാർഡുകളിലും ബി.ജെ.പി - സി.പിഎം നീക്ക് പോക്കിലൂടെയായിരുന്നു കഴിഞ്ഞ തവണ സ്ഥാനാർത്ഥികൾ വന്നിരുന്നത്.
സംസ്ഥാനത്താകെ നിലവിലെക്കാൾ ഏറെ സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കണമെന്ന ആവശ്യത്തിന് വഴങ്ങുന്ന സി.പി.എമ്മിന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ച് ബി.ജെ.പിയുടെ സഹായം കിട്ടുന്നുണ്ടെന്ന അനുമാനത്തിലാണ് കോൺഗ്രസുള്ളത്.
കലാകാലങ്ങളിൽ ആലോചനയില്ലാതെ സ്ഥാനാർത്ഥികളെ രംഗത്തിറക്കുന്നതിന് പകരം ഇത്തവണ മികച്ച രീതിയിലുള്ള മുന്നാരുക്കങ്ങൾ പാർട്ടി നടത്തിയെന്നും അവകാശപ്പെടുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ ശബരീനാഥനെ മേയർ സ്ഥാനാർത്ഥിയാക്കിയുള്ള കോൺഗ്രസിന്റെ സർജ്ജിക്കൽ സ്‌ട്രൈക്കിൽ സി.പി.എമ്മും ബി.ജെ.പിയും അമ്പരന്നിരിക്കുകയാണ്.
ഇതോടെ പല വാർഡുകളിലും നിലവിൽ ഉണ്ടായിരുന്ന സി.പി.എം - ബി.ജെ.പി ധാരണകൾ നടപ്പാക്കാനാവാത്ത അവസ്ഥയുണ്ടെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
കോൺഗ്രസിലെ തമ്മിലടി ചൂണ്ടിക്കാട്ടിയാണ് മുമ്പ് സി.പി.എം - ബി.ജെ.പി സഖ്യം വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചിരുന്നതെങ്കിൽ ഇത്തവണ ഐക്യകണേ്ഠന ഒരു വിമതശബ്ദം പോലും പുറത്ത് കേൾപ്പിക്കാതെ 50ൽ അധികം സീറ്റുകളിലൽ തിരുവനന്തപുരം നഗരസഭയിൽ സ്ഥാനാർത്ഥികളായി ക്കഴിഞ്ഞുവെന്നും പാർട്ടി നേതൃതവം വ്യക്തമാക്കുന്നു.
തൃശ്ശൂർ, എറണാകുളം , പാലക്കാട്, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലും പരമാവധി വിമത ശല്യമില്ലാതാക്കി നീങ്ങാനാണ് പാർട്ടി തീരുമാനം.
താഴേത്തട്ടിൽ ബി.ജെ.പി - സി.പി.എം ഡീൽ പൊളിയുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധകം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന രാഷ്ട്രീയ ്രപതിക്ഷയാണ് കോൺഗ്രസിനും യു.ഡി.എഫിനുമുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us