/sathyam/media/media_files/2025/04/18/T0mEshn8bVAQeKrwZ5mm.jpg)
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ വ്യാപക വിമർശനം.
കുട്ടികളുടെ കുറേക്കൂടി നല്ല സിനിമകൾ ഉണ്ടാവണമെന്നുമുള്ള ജൂറിയുടെ വിലയിരുത്തലിനെതിരെയാണ് പ്രതിഷേധം.
പ്രശ്നം ചർച്ച ചെയ്യാൻ ഉടൻ യോഗം വിളിക്കുമെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.
അതേസമയം, പരാതികളില്ലാതെ അഞ്ചാമതും ചലചിത്ര അവാർഡ് പ്രഖ്യാപിച്ചതായി സജി ചെറിയാൻ.
'മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തി.' സജി ചെറിയാൻ പറഞ്ഞു.
എന്നാൽ വേടൻ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു.
'വേടനെ പോലും' എന്ന വാക്ക് വളച്ചൊടിക്കരുതെന്നും വേടൻ്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സജി ചെറിയാൻ വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us