തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മിൽമ പാലിന് വില കൂടും. വില വ‍‍ർധിപ്പിക്കുന്നത് ആലോചനയിലുണ്ടെന്ന് മന്ത്രി

'മിൽമയുടെ വില അൽപം കൂട്ടിക്കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ അതിനെ കുറിച്ച് കൂടുതലായി നിലവിൽ ആലോചിക്കുന്നില്ല. 

New Update
milma chinju rani

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില കൂടും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മിൽമ പാലിന് വില കൂടുക.

Advertisment

വില വ‍‍ർധിപ്പിക്കുന്നത് ആലോചനയിലുണ്ടെന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

'മിൽമയുടെ വില അൽപം കൂട്ടിക്കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ അതിനെ കുറിച്ച് കൂടുതലായി നിലവിൽ ആലോചിക്കുന്നില്ല. 

തെരഞ്ഞെടുപ്പിന് ശേഷം മിൽമയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം വില വർധിപ്പിക്കും.' മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment