പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടൽ വേണ്ടെന്ന് ബിനോയ് വിശ്വം. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും യോജിച്ചു പോകണം. സർക്കാറിനെ കൊണ്ട് തിരുത്തിക്കാനായത് പാർട്ടിയുടെ വലിയ നേട്ടമെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിലയിരുത്തൽ

അതേ സമയം തർക്കത്തിനിടെ എംഎ ബേബിയോട് പ്രകാശ് ബാബുവും ശിവൻകുട്ടിയോടു എഐവൈഎഫും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. 

New Update
Untitled

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടൽ വേണ്ടെന്ന് ബിനോയ് വിശ്വം. സംസ്ഥാന കൗൺസിലിലാണ് ബിനോയ് വിശ്വം പഴയ നിലപാടിൽ നിന്നും മലക്കം മറിഞ്ഞത്. 

Advertisment

തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും യോജിച്ചു പോകണമെന്ന നിര്‍ദേശവും ബിനോയ് വിശ്വം മുന്നോട്ടുവെച്ചു. പിഎം ശ്രീയിൽ സർക്കാരിനെ കൊണ്ട് നിലപാട് തിരുത്തിച്ചത് പാർട്ടിയുടെ നേട്ടമെന്നാണ് സിപിഐയുടെ വിശദീകരണം. 


എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറിക്കൊണ്ടുള്ള കത്ത് കേന്ദ്രത്തിന് സംസ്ഥാനം അയക്കുന്നത് ഉറപ്പാക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കൾ. 


സർക്കാറിനെ കൊണ്ട് തിരുത്തിക്കാനായത് പാർട്ടിയുടെ വലിയ നേട്ടമാണെന്ന് യോഗം വിലയിരുത്തി. യഥാർത്ഥ ഇടതു നിലപാട് ഉയർത്തിപ്പിടിക്കാൻ നേതൃത്വത്തിന് കഴിഞ്ഞെന്നാണ് അഭിനന്ദനം. 

അതേ സമയം തർക്കത്തിനിടെ എംഎ ബേബിയോട് പ്രകാശ് ബാബുവും ശിവൻകുട്ടിയോടു എഐവൈഎഫും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. 

അങ്ങോട്ടും ഇങ്ങോട്ടും വാക്പോരുണ്ടായിട്ട് സിപിഐ മാത്രം ഖേദം പറയേണ്ടെന്നായിരുന്നു നിലപാട്.

Advertisment