'രണ്ട് വർഷത്തിനുശേഷം എസ്എസ്കെ ഫണ്ട് ലഭിച്ചു'. 93 കോടി കിട്ടി. ബാക്കി 17 കോടി ഈ ആഴ്ച തന്നെ ലഭിക്കും: മന്ത്രി വി.ശിവൻകുട്ടി

പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതിൽ കേന്ദ്രത്തിന് കത്ത് അയക്കാൻ വൈകിയെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു.

New Update
v sivankutty

തിരുവനന്തപുരം: രണ്ടുവർഷത്തിനുശേഷം എസ്എസ്കെ ഫണ്ട് ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 93 കോടി കിട്ടിയെന്നും ബാക്കി 17 കോടി ഈ ആഴ്ച തന്നെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

Advertisment

കുട്ടികൾക്ക് അവകാശപ്പെട്ടതാണ് എസ്എസ്കെ ഫണ്ട്. കുടിശിഖയും വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അർഹമായ കേന്ദ്ര ഫണ്ട് ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതിൽ കേന്ദ്രത്തിന് കത്ത് അയക്കാൻ വൈകിയെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. നടപടികൾ പുരോഗമിക്കുകയാണെന്നും വൈകാതെ കത്ത് അയക്കുകയാണെന്നും മറുപടി നൽകി. സിപിഐക്ക് അതൃപ്തിയുണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്. സിപിഐക്ക് വിഷമമില്ലെന്നും കൂട്ടായി കാര്യങ്ങൾ ചെയ്യാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു.

Advertisment