ശബരിമല സ്വര്‍ണക്കൊള്ള ; ബോര്‍ഡിന്റെ കാലാവധി നീട്ടി നില്‍ക്കുന്നതിന് പകരം ബോര്‍ഡ് പിരിച്ചുവിട്ടു കുറ്റക്കാരെ അറസ്റ്റ് ചെയ്തു തെളിവുകള്‍ ശേഖരിക്കണം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍ വാസുവിനെ അറസ്റ്റ് ചെയ്യണം. ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണ് എന്‍ വാസുവിനുള്ളത്. വിഷയത്തില്‍ ഹൈക്കോടതി നടത്തിയ പ്രതികരണങ്ങള്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

New Update
v d satheesan neeee.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. 

Advertisment

സ്വര്‍ണക്കൊള്ളയില്‍ തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും ലഭിച്ചത് ഗുരുതര വീഴ്ചയാണ്. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. 


നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കുന്നില്ല, ബോര്‍ഡിന്റെ കാലാവധി നീട്ടി നില്‍ക്കുന്നതിന് പകരം ബോര്‍ഡ് പിരിച്ചുവിട്ടു കുറ്റക്കാരെ അറസ്റ്റ് ചെയ്തു തെളിവുകള്‍ ശേഖരിക്കണമെന്നും സണ്ണി ജോസഫ് കൊല്ലത്ത് പ്രതികരിച്ചു.


ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍ വാസുവിനെതിരെയും പ്രതിപക്ഷം നീക്കം ശക്തമാക്കുകയാണ്. 

എന്‍ വാസുവിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. എന്‍ വാസു കുടുങ്ങിയാല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങും. 


സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണ് എന്‍ വാസുവിനുള്ളത്. വിഷയത്തില്‍ ഹൈക്കോടതി നടത്തിയ പ്രതികരണങ്ങള്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണെന്നും വിഡി സതീശന്‍ ആരോപിച്ചു.


ശബരിമല കേന്ദ്രീകരിച്ച് 2018 മുതല്‍ 2025 വരെ നടന്ന തട്ടിപ്പുകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ നിലവിലെ ദേവസ്വം ബോര്‍ഡിന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

Advertisment