തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കും. കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ

വോട്ടർമാർക്ക് ബുദ്ധിമുട്ട് ആകാത്ത നിലയിൽ രാത്രിയിലും ഫോം വിതരണം ചെയ്യണമെന്നാണ് നിർദ്ദേശം.

New Update
Untitled

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽനിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പകരക്കാരെ നിയോഗിക്കാൻ തുടങ്ങി കളക്ടർമാർ. 

Advertisment

മിക്ക ജില്ലകളിലും പകരം അങ്കണവാടി വർക്കർമാരെയാണ് ബിഎൽഓയായി നിയോഗിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലി ഉടനടി ഇല്ലാത്ത ബിഎൽഒമാരോട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ ഡ്യൂട്ടി തുടരാനും കളക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. 

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം ഫോം വിതരണം ചെയ്യാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം. 

വോട്ടർമാർക്ക് ബുദ്ധിമുട്ട് ആകാത്ത നിലയിൽ രാത്രിയിലും ഫോം വിതരണം ചെയ്യണമെന്നാണ് നിർദ്ദേശം.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായി നിയമോപദേശം തേടാനാണ് സർവ്വകക്ഷി യോഗത്തിന്റെ തീരുമാനം.

Advertisment