/sathyam/media/media_files/2025/06/04/aqtL30OgmkWznTHskuBp.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പുനരുപയോഗ ഊർജ്ജ ചട്ടത്തിൽ അന്തിമ വിജ്ഞാപനമായി. സോളാർ ഉടമകൾക്ക് ആശ്വാസമായി നെറ്റ് മീറ്ററിങ് രീതി തുടരും.
10 കിലോവാട്ട് ശേഷിയിൽ സോളാർ സ്ഥാപിച്ചവർക്ക് ബാറ്ററി സ്റ്റോറേജും വേണ്ട. 2027 ഏപ്രിൽ ഒന്നിന് ശേഷം അഞ്ച് കിലോ വാട്ടിന് മുകളിൽ സോളാർ സ്ഥാപിക്കുന്നവർക്ക് ബാറ്ററി സ്റ്റോറേജ് നിർബന്ധമാക്കാനും തീരുമാനമായി.
ഗാർഹിക ഉപയോ​ഗത്തിൽ 20 കിലോ വാട്ടു വരെയാണ് നെറ്റ് മീറ്റിങ്ങ്. 10 കിലോവാട്ട് വരെ ബാറ്ററി സ്റ്റോറേജ് വേണ്ട. 10 മുതൽ 15 കിലോ വാട്ടിന് 10% ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കണം.
20 കിലോവാട്ടിന് മുകളിൽ 20% ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കണം. 2027 ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന സോളാർ കണക്ഷനുകൾക്ക് 5 കിലോ വാട്ടിന് മുകളിൽ 10% ബാറ്ററി സ്റ്റോറേജ് വേണം.
ഇതിനകം പ്ലാൻറ് സ്ഥാപിച്ചവർക്ക് ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കേണ്ടതില്ല തുടങ്ങിയവയാണ് വിജ്ഞാപനത്തിലെ പ്രധാന തീരുമാനം. ജനുവരി ഒന്നുമുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us