വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട സംഭവം. സുരക്ഷ ഉറപ്പിക്കാന്‍ നടപടികളുമായി കേരള പൊലീസ്. സുരക്ഷിതമല്ലെന്ന തോന്നലുണ്ടാകുന്ന സാഹചര്യങ്ങളില്‍ വാട്‌സ്ആപ്പ് മുഖേനയും വിവരം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാം

ട്രെയിന്‍ യാത്രയ്ക്കിടെ അപകടങ്ങള്‍, മോഷണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. ഉടന്‍ പൊലീസ് സഹായം ലഭ്യമാകും. 

New Update
Untitled design(13)

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന് പിന്നാലെ സുരക്ഷ ഉറപ്പിക്കാന്‍ നടപടികളുമായി കേരള പൊലീസ്. 

Advertisment

ട്രെയിന്‍ യാത്രയ്ക്കിടെ അപകടങ്ങള്‍, മോഷണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. ഉടന്‍ പൊലീസ് സഹായം ലഭ്യമാകും. 

സുരക്ഷിതമല്ലെന്ന തോന്നലുണ്ടാകുന്ന സാഹചര്യങ്ങളില്‍ വാട്‌സ്ആപ്പ് മുഖേനയും വിവരം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പര്‍ ഉപയോഗിക്കാം. 

വാട്‌സാപ്പ് മുഖേന ഫോട്ടോ, വീഡിയോ എന്നിവയും ടെക്‌സ്റ്റ് മെസേജായും വിവരങ്ങള്‍ അറിയിക്കാം. 9846 200 100, 9846 200 150, 9846 200 180, നമ്പറുകളിലും പൊലീസ് സേവനങ്ങള്‍ ലഭ്യമാകും.

Advertisment