/sathyam/media/media_files/2025/11/07/malayalam-2025-11-07-01-19-31.png)
തിരുവനന്തപുരം:കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം നവംബർ 7ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ ഉദ്ഘടാനം ചെയ്യും.
ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല തിരുവനന്തപുരം പ്രാദേശികേന്ദ്രം അസി. പ്രൊഫസർ ഡോ. നിനിത കണിച്ചേരി മുഖ്യാതിഥിയാകും. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിക്കും.
കവിതാലാപനമത്സരം, ഉപന്യാസരചനാമത്സരവിജയികളായ വിദ്യാർഥികൾക്കും ജീവനക്കാർക്കും സമ്മാനവിതരണവും സർട്ടിഫിക്കറ്റ് വിതരണവും ഡയറക്ടർ നിർവഹിക്കും.
അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ ഭരണഭാഷാസന്ദേശം നൽകും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ സുജാചന്ദ്ര പി. സ്വാഗതവും സീനിയർ റിസർച്ച് ഓഫീസർ സ്മിത ഹരിദാസ് നന്ദിയും പറയും. കോളെജ് / സർവകലാശാല വിദ്യാർത്ഥികളുടെ കവിതാലാപനമത്സരം രാവിലെ 10.30 ന് ആരംഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us