സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള പുതിയ ഭാരവാഹികളെ തീരുമാനിക്കും

വിളപ്പിൽ രാധാകൃഷ്ണനെയാണ് സിപിഐ ദേവസം ബോർഡ് അംഗമായി തീരുമാനിച്ചിരിക്കുന്നത്.

New Update
CPM

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് .പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിനെയും ഭരണസമിതിയും ഇന്നറിയാം. 

Advertisment

സെക്രട്ടേറിയറ്റ് പുതിയ ഭരണസമിതിയെയും പ്രസിഡന്‍റിനെയും തീരുമാനിക്കും. മുൻ ഹരിപ്പാട് എംഎൽഎ, ടി.കെ ദേവകുമാർ പുതിയ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആകുമെന്നാണ് സൂചന.

വിളപ്പിൽ രാധാകൃഷ്ണനെയാണ് സിപിഐ ദേവസം ബോർഡ് അംഗമായി തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിന്‍റെ രണ്ടുവർഷ കാലാവധി ഒഴിവാക്കാൻ വിജ്ഞാപനം കൊണ്ടുവരാൻ ആലോചന ഉണ്ടായിരുന്നെങ്കിലും സർക്കാർ പിന്നീടതിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത്. 

സ്വർണപ്പാളി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് തീരുമാനം വേണ്ടെന്ന് വെച്ചത്. എസ് ഐ ആറിനെതിരെ സുപ്രിംകോടതിയിൽ സർക്കാർ നൽകുന്ന ഹരജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

Advertisment