/sathyam/media/media_files/2025/01/30/HflgC5MwKqnWic4iCCKP.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കോടതിയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റേത് രാഷ്ട്രീയ നിയമനമായിരുന്നുവെന്നും വാസു പ്രതിയാകുന്നത്തോടെ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്നും സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ ആവശ്യപ്പെട്ടു
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നടക്കുന്നതിന് സമാനമായ കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നത്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതി ആവര്‍ത്തിച്ചത്.
ആരോപണ മുനയിലുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്നും സതീശന്‍ ആരോപിച്ചു.
കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതിന് സമാനമാണെന്നും സതീശന്‍ പറഞ്ഞു.
പോക്കറ്റടിച്ച പേഴ്സ് കീശയിലുള്ളപ്പോള്‍ ആ ആള്‍ തന്റെ പോക്കറ്റടിച്ചുവെന്ന് പറയുന്നപോലെയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us