/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
തിരുവനന്തപുരം : പുനഃസംഘടനയിലൂടെ പുതുതായി കെപിസിസി ഭാരവാഹിത്വത്തിൽ എത്തിയവർക്ക് ചുമതലകൾ വീതിച്ചു നൽകി കോൺഗ്രസ് സംസ്ഥാന നേതൃത്വം.
സംസ്ഥാനത്തെ മൂന്നു മേഖലകളാക്കി തിരിച്ച് 3 വർക്കിംഗ് പ്രസിഡന്റ് മാർക്ക് മേഖലാ ചുമതല നൽകിയപ്പോൾ വൈസ് പ്രസിഡന്റ് മാർക്കാണ് ജില്ലകളുടെ ചുമതല നൽകിയിട്ടുള്ളത്.
സംഘടനാ കാര്യങ്ങളുടെ ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം മുൻ ഡിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ നെയ്യാറ്റിൻകര സനലിനാണ് ചുമതല നൽകിയിട്ടുള്ളത്. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ എം എ വാഹിദിന് ഓഫീസ് ചുമതലയും നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണ മേഖലയുടെ ചുമതല പി സി വിഷ്ണുനാഥ് എംഎൽഎയാണ് നൽകിയിട്ടുള്ളത്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവ ഉൾപ്പെടുന്ന മധ്യമേഖലയുടെ ചുമതല എ പി അനിൽകുമാറിനും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ അടങ്ങുന്ന ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിനുമാണ് നൽകിയിട്ടുള്ളത്.
14 ജില്ലകളുടെ ചുമതല വൈസ് പ്രസിഡന്റ് മാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം - അഡ്വ ഡി സുഗതൻ, കൊല്ലം - എം വിൻസൻറ് എംഎൽഎ, പത്തനംതിട്ട - അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ എംഎൽഎ, ആലപ്പുഴ - റോയ് പൗലോസ്, കോട്ടയം - അഡ്വക്കേറ്റ് ശരത്ചന്ദ്രപ്രസാദ്, ഇടുക്കി - അഡ്വക്കേറ്റ് എ എ ഷുക്കൂർ, എറണാകുളം - പാലോട് രവി, തൃശ്ശൂർ - ജയ്സൺ ജോസഫ്, മലപ്പുറം - അഡ്വക്കേറ്റ് വി.ടി ബൽറാം, പാലക്കാട് - വി പി സജീന്ദ്രൻ, കോഴിക്കോട് - ഹൈബി ഈഡൻ എംപി, വയനാട് - വി.എ നാരായണൻ, കണ്ണൂർ - അഡ്വക്കേറ്റ് എം ലിജു, കാസർഗോഡ് - കുമാരി രമ്യ ഹരിദാസ് എന്നിവർക്കാണ് ചുമതല നൽകിയിട്ടുള്ളത്.
നിലവിൽ സെക്രട്ടറിമാർക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതലകൾ വീതിച്ചു നൽകാനാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us