/sathyam/media/media_files/2025/03/23/4cJhaSx0HzSvI1BGtCVD.jpg)
തിരുവനന്തപുരം: അടുത്തത് തിരുവനന്തപുരത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സര്‍വ്വീസാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
ഫെയ്‌സ്ബുക്കിലാണ് പുതിയ പദ്ധതി വരുന്നതിനെക്കുറിച്ച് കുറിച്ചിരിക്കുന്നത്. എറണാകുളം-ബെംഗളൂരി വന്ദേഭാരതിനുള്ള അഭ്യര്‍ഥന പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദിയെന്നും രാജീവ് കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എറണാകുളം - ബെംഗളൂരു വന്ദേഭാരതിനായുള്ള നമ്മുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഉടനടി അനുകൂല തീരുമാനമെടുത്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജിക്കും റെയില്‍വെ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിക്കും നന്ദി.
വന്ദേ ഭാരത് സര്‍വീസ് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യം. ഒപ്പം തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സബര്‍ബന്‍, മെമു സര്‍വീസുകളും ആരംഭിക്കാനും പദ്ധതിയുണ്ട്.
അടിസ്ഥാന സൗകര്യ വികസനം പുരോഗതിയിലേക്കുള്ള വഴിയൊരുക്കുന്നതിനൊപ്പം ജനജീവിതം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും. ഓരോ പുതിയ പദ്ധതിയിലൂടെയും, വികസിത കേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ കൂടുതല്‍ അടുക്കുകയാണ്. ഇതാണ് പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us