/sathyam/media/media_files/MwkS6L3PyDHuVsTjMnu4.jpg)
തിരുവനന്തപുരം: കേരള സര്‍വകലാശാല സംസ്‌കൃത വകുപ്പ് മേധാവിയില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന വിപിന്‍ വിജയന്‍ നല്‍കിയ പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.
നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വിസിക്കും രജിസ്ട്രാര്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കാര്യവട്ടം ക്യാമ്പസിലെ ഡോ. സി എന്‍ വിജയകുമാരിക്കെതിരെയാണ് പരാതി.
സംഭവം സര്‍വകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോപണ വിധേയയായ ഫാക്കല്‍റ്റി മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്നും വിസിയ്ക്ക് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us