റബ്ബർ കൃഷി ചെയ്യുന്നതിനായി പതിച്ചു നൽകിയ ഭൂമി കൈമാറ്റം ചെയ്യുന്നതിലുള്ള തടസ്സം നീക്കി സംസ്ഥാന സർക്കാർ. മലയോര മേഖലയിലെ പതിനായിരക്കണക്കിന് കർഷകർക്കും അവരുടെ പിന്തുടർച്ചക്കാർക്കും ഈ സുപ്രധാന തീരുമാനം വലിയ ആശ്വാസം പകരും : മന്ത്രി കെ. രാജൻ

ഭൂമി കൈമാറ്റത്തിന് നിലനിന്നിരുന്ന തടസ്സങ്ങൾ ഇല്ലാതായതോടെ, കർഷകരുടെ ദീർഘകാലമായുള്ള ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

New Update
rubber plote

തിരുവനന്തപുരം: അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കും കർഷക തൊഴിലാളികൾക്കും റബ്ബർ കൃഷി ചെയ്യുന്നതിനായി പതിച്ചു നൽകിയ ഭൂമി കൈമാറ്റം ചെയ്യുന്നതിലുള്ള തടസ്സം നീക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 

Advertisment

മലയോര മേഖലയിലെ പതിനായിരക്കണക്കിന് കർഷകർക്കും അവരുടെ പിന്തുടർച്ചക്കാർക്കും ഈ സുപ്രധാന തീരുമാനം വലിയ ആശ്വാസം പകരുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. 


ഭൂമി കൈമാറ്റത്തിന് നിലനിന്നിരുന്ന തടസ്സങ്ങൾ ഇല്ലാതായതോടെ, കർഷകരുടെ ദീർഘകാലമായുള്ള ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.


1960ലെ റബ്ബർ പ്ലാന്റേഷൻ ലാൻഡ് അസൈൻമെന്റ് ചട്ടം അനുസരിച്ചാണ് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ഇത്തരം പട്ടയങ്ങൾ അനുവദിച്ചിരുന്നത്. 

ചട്ടമനുസരിച്ച്, ആദ്യം 10 വർഷത്തേക്ക് ലൈസൻസ് ആയി ഭൂമി നൽകുകയും തുടർന്ന് ലേലം വഴി ഭൂമിക്ക് പട്ടയം നൽകുകയുമായിരുന്നു പതിവ്. എന്നാൽ, പട്ടയം ലഭിച്ച ഈ ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥ നിലനിന്നിരുന്നത് കർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.


പട്ടയം ലഭിച്ച് ദീർഘകാലം കഴിയുകയും തലമുറകളായി ഈ ഭൂമി ഉപയോഗിക്കുകയും ചെയ്തിരുന്ന കർഷകർക്ക് ഭൂമി കൈമാറ്റം ചെയ്യാനും പോക്കുവരവ് ചെയ്യാനും നേരിട്ടിരുന്ന തടസ്സമാണ് പുതിയ സർക്കാർ ഉത്തരവിലൂടെ ഇല്ലാതായത്. 


ഇതോടെ, തലമുറകളായി കൈവശം വെച്ചിരുന്ന ഭൂമിയുടെ പൂർണ്ണ ഉടമസ്ഥാവകാശം കർഷകർക്ക് ഉറപ്പായി.

Advertisment