ധനമന്ത്രി ബാല​ഗോപൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

എതിരെ വന്ന രണ്ട് കാറുകൾ മന്ത്രിയുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മന്ത്രിക്കും ഒപ്പമുണ്ടായിരുന്ന ആർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം.

New Update
KN Balagopal image(444)

തിരുവനന്തപുരം: ധനമന്ത്രി ബാല​ഗോപൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വച്ചാണ് മന്ത്രിയുടെ വാഹനം അപകടത്തിൽ പ്പെട്ടത്.

Advertisment

എതിരെ വന്ന രണ്ട് കാറുകൾ മന്ത്രിയുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മന്ത്രിക്കും ഒപ്പമുണ്ടായിരുന്ന ആർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം.

അപകടസമയത്ത് സംഭവ സ്ഥലത്തെത്തിയ ഒരു എംഎൽഎയുടെ വാഹനത്തിൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്രതുടർന്നെന്നാണ് വിവരം. അപകടത്തിൽ മന്ത്രിയുടെ വാഹനത്തിന്റെ ഡോർ അകത്തേക്ക് ചളിങ്ങിയിട്ടുണ്ടെന്നാണ് വിവരം.  

Advertisment