ഗോള്‍ഡന്‍വാലി നിധി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി താര കൃഷ്ണന്‍ വീണ്ടും അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. 

New Update
img(2)

തിരുവനന്തപുരം: ഗോള്‍ഡന്‍വാലി നിധി നിക്ഷേപ തട്ടിപ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി തമ്പാനൂര്‍ പൊലീസ്. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍വാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര കൃഷ്ണനെയെയാണ് തമ്പാനൂര്‍ സിഐ ജിജു കുമാറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വീണ്ടും അറസ്റ്റ് ചെയ്തത്.

Advertisment

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്കു കടന്ന മുഖ്യപ്രതിയെ കഴിഞ്ഞ 29ന് തമ്പാനൂര്‍ പൊലീസ് സംഘം ബംഗളൂരു വിമാനത്താവളത്തില്‍നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ താര കോടതിയില്‍ പരാതിക്കാര്‍ക്കുള്ള തുക ഉടന്‍ നല്‍കാമെന്ന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. 


എന്നാല്‍ ഇവര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ പരാതി വന്നതോടെയാണ് അന്വേഷണ സംഘം കേസ് അന്വേഷണം ഊര്‍ജിതമാക്കിയത്.


കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. 

ഇതോടൊപ്പം കുവൈറ്റിലേക്കു മുങ്ങിയ മറ്റൊരു പ്രതി കെ.ടി തോമസിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ഇവരോടൊപ്പമുള്ള മറ്റ് 2 ഡയറക്ടര്‍മാര്‍ക്കു വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി.

Advertisment