സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം. ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

നവംബർ 13 ന് ഒപി ബഹിഷ്കരണം തീരുമാനിച്ചിരിക്കവെയാണ് ആരോഗ്യമന്ത്രിയുടെ ചർച്ചയ്ക്കായുള്ള ക്ഷണം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
health minister veena george

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 

Advertisment

നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംസിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഡോക്ടർമാർ റിലേ ഒ പി ബഹിഷ്കരണം അടക്കമുള്ള സമരങ്ങൾ നടത്തിവരികയാണ്.


നവംബർ 13 ന് ഒപി ബഹിഷ്കരണം തീരുമാനിച്ചിരിക്കവെയാണ് ആരോഗ്യമന്ത്രിയുടെ ചർച്ചയ്ക്കായുള്ള ക്ഷണം.


ശമ്പള കുടിശ്ശിക ലഭ്യമാക്കുക, അനാവശ്യമായ താത്ക്കാലിക സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക,മെഡിക്കൽ കോളജുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും തസ്തിക സൃഷ്ടിക്കുകയും ചെയ്യുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ഒന്ന് മുതലാണ് സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ സമരം ആരംഭിച്ചത്. 

Advertisment