/sathyam/media/media_files/2025/02/14/txO95F4UyGYicscgHHKt.jpg)
തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ.
ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസമാണെന്നും ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഈയിടെ ഓൺലൈൻ ടാക്സി സർവ്വീസുകൾക്കു നേരെ സാധാരണ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധവും യാത്ര തടയലും ശക്തമാകുകയാണ്.
ആദ്യം ഓൺലൈൻ ടാക്സിക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച ​ഗതാ​ഗത മന്ത്രി പിന്നീട് നിലപാട് മാറ്റിയിരുന്നു. ഇത് നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കിയതായി ഊബർ, ഓല ഡ്രൈവർമാർ പറയുന്നു.
പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നിലവിൽ കാണിക്കുന്ന കൈയാങ്കളിയും യാത്ര തടയലും ഗുണ്ടായിസമാണെന്നും ഇത് അം​ഗീകരിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
അത്തരത്തിൽ പ്രവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതായിരിക്കും. കൈയാങ്കളി നടത്തുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചാൽ മോട്ടോർ വെഹിക്കിൾ വിഭാ​ഗം സസ്പെൻഡ് ചെയ്യും. കുറ്റകൃത്യത്തിനനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us