New Update
/sathyam/media/media_files/2025/06/28/kerala-university-2025-06-28-23-33-54.jpg)
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തു.
Advertisment
പിഎച്ച്ഡി വിദ്യാർഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നിൽവച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ്
വിജയകുമാരിക്കെതിരെ ഗുരുതര പരാമർശങ്ങളാണ് എഫ്ഐആറിലുള്ളത്.' നീ പുലയൻ അല്ലേ ആ വാല് തന്നെ ധാരാളം' എന്ന് വിജയകുമാരി പറഞ്ഞു.
വിപിൻ മുറിയിൽ പ്രവേശിച്ചതിനു പിന്നാലെ അശുദ്ധമായെന്ന് അധിക്ഷേപിച്ച് വിജയകുമാരി മുറിയിൽ വെള്ളം തളിച്ചുവെന്നും എഫ്ഐആറിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us