New Update
/sathyam/media/media_files/ZjDOZs94dZbd83hI5Epi.jpg)
തിരുവനന്തപുരം: ആർഎസ്എസിന്റെ ഗണഗീതം കുട്ടികൾ പാടിയതിൽ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ലെന്നും ജോർജ് കുര്യൻ തിരുവനന്തപുരത്ത് പറഞ്ഞു.
Advertisment
'ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം.കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ല. ഗണഗീതം പാടാൻ അറിയില്ലെന്നും ശാഖയിൽ പോയിട്ടില്ല. ഇതിലും കൂടുതൽ ആർഎസ്എസുകാർ പാടുന്നത് വന്ദേമാതരമാണ്.
അത് പാർലമെന്റിൽ പാടുന്നില്ല.ഇത് സ്റ്റേജിൽ പാടുണ്ടതല്ല,ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്ന് അപേക്ഷിക്കുന്നു.
ഇത് എന്താണെന്ന് ജനങ്ങളോട് പറഞ്ഞു കൊടുക്കണം. രാഷ്ട്രീയവിഷയമായതുകൊണ്ട് ബിജെപിയുടെ സ്റ്റേജില്‍ പാടണം.കോൺഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെ'. ജോർജ് കുര്യൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us