പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു. തിരുവനന്തപുരം എസ്എറ്റി ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം

നില വഷളായത്തിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

New Update
img(9)

 തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര പരാതി. പ്രസവത്തിന് എത്തിയ യുവതി ബാക്ടീരിയൽ ഇൻഫക്ഷനെ തുടർന്നു മരിച്ചെന്നാണ് പരാതി. 

Advertisment

ഇൻഫക്ഷൻ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്.

22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. 

നില വഷളായത്തിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ എന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ അൽപ സമയം മുമ്പാണ് മരണം സംഭവിച്ചത്.

Advertisment