ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചിരിക്കുകയാണ്. ആർഎസ്എസിന്റെ ​ഗണ​ഗീതം വിദ്യാർഥികളെ പാടിപ്പിച്ചതിൽ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി

​ഗണ​ഗീതം ദേശഭക്തി​ഗാനം ആണെന്നുള്ള വിജ്ഞാനം എന്നാണ് അവർക്ക് കിട്ടിയത്. ഇന്ത്യ ​ഗവൺമെന്റ് അം​ഗീകരിച്ചിട്ടുള്ള ദേശഭക്തി​ഗാനം ഒന്നുമല്ലല്ലോ അത്. 

New Update
v sivankutty images(118)

തിരുവനന്തപുരം: ആർഎസ്എസിന്റെ ​ഗണ​ഗീതം വിദ്യാർഥികളെ പാടിപ്പിച്ചതിൽ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ​ഗണ​ഗീതം ആർഎസ്എസിന്റെ ​ഗാനമാണ്. 

Advertisment

'ഇന്നലെ നടന്നത് ഇന്ത്യൻ ​ഗവൺമെന്റിന്റെ പരിപാടിയാണ്. ​ഗവൺമെന്റ് പരിപാടിയിൽ ഒരു രാഷ്ട്രീയപാർട്ടികളുടെയോ സംഘടനകളുടെയോ ​ഗാനം ആലപിക്കാറില്ലെന്നിരിക്കെ കുട്ടികളെക്കൊണ്ട് ​ഗണ​ഗീതം പാടിപ്പിച്ചത് അഹങ്കാരത്തിന്റെ സ്വരമാണ്. 


ഇതിലൂടെ ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചിരിക്കുകയാണ്.' ശിവൻകുട്ടി പറഞ്ഞു.


​ഗണ​ഗീതം ദേശഭക്തി​ഗാനം ആണെന്നുള്ള വിജ്ഞാനം എന്നാണ് അവർക്ക് കിട്ടിയത്. ഇന്ത്യ ​ഗവൺമെന്റ് അം​ഗീകരിച്ചിട്ടുള്ള ദേശഭക്തി​ഗാനം ഒന്നുമല്ലല്ലോ അത്. 

കുട്ടികൾക്ക് ഇതിന്റെ ചരിത്രം അറിയണമെന്നില്ലെന്നും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് നാളെ കത്തയക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

കൂടാതെ, പിഎം ശ്രീ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കത്ത് നൽകിയിട്ടില്ലെന്നും വിഷയത്തിൽ സർക്കാരിന് ക്ലാരിറ്റിയുണ്ടെന്നും കൂടുതൽ വെളിപ്പെടുത്താനില്ലെന്നും ശിവൻകുട്ടി പറഞ്ഞു. 

Advertisment