തെരഞ്ഞെടുപ്പ്; കോൺ​ഗ്രസും ബിജെപിയും ഒറ്റക്കെട്ടായി മത്സരിക്കുന്നു. അതിനെയെല്ലാം എതിർത്തുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകും. തദ്ദേശ എൽഡിഎഫ് മുന്നണി സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ചിലയിടങ്ങളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാകാനുണ്ടെങ്കിലും അതെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

New Update
binoy viswam

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് മുന്നണി സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിജയം സുനിശ്ചിതമാണ്. 

Advertisment

കോൺ​ഗ്രസും ബിജെപിയും ഒറ്റക്കെട്ടായി മത്സരിക്കുന്നു. അതിനെയെല്ലാം എതിർത്തുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും ബിനോയ് പറഞ്ഞു.


'എൽഡിഎഫിന് അവകാശപ്പെട്ടതാണ് വിജയം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നേരിടുന്നതിൽ കോൺ​ഗ്രസും ബിജെപിയും ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. 


അന്ധമായ രാഷ്ട്രീയ വിരോധമാണ് ഇവർക്ക്. ഇത്തരക്കാർക്കെതിരെ മുന്നണി കൈകോർത്ത് പിടിക്കും.' വർ​ഗീയകക്ഷികളെ എൽഡിഎഫ് എതിർക്കുമെന്നും ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു.

'നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ​ഗൗരവമേറിയ മത്സരമാണ് നടക്കാനിരിക്കുന്നത്. എൽഡിഎഫ് സർക്കാർ ഇതിനോടകം കേരളത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ നീണ്ട പട്ടിക തന്നെയുണ്ട്. അവകാശപ്പെട്ട വിഹിതം നൽകാതെ കേരളത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെയെല്ലാം മറികടന്നാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്.' 


ചിലയിടങ്ങളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാകാനുണ്ടെങ്കിലും അതെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.


കൂടാതെ, പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കത്ത് കൈമാറുന്നതിലെ ഓരോ വാക്കും പാലിക്കപ്പെടുമെന്നും പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്നും ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment