/sathyam/media/media_files/2025/11/11/img49-2025-11-11-12-23-18.jpg)
തിരുവനന്തപുരം : കേന്ദ്രം നടപ്പാക്കിയ പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്നോട്ട് പോകുമെന്ന നിലപാടിൽ ഉരുണ്ടുകളിച്ച് സിപിഎമ്മും സർക്കാരും.
പദ്ധതി സംബന്ധിച്ച കടുത്ത എതിർപ്പ് സിപിഐ ഉയർത്തിയപ്പോൾ പി എം ശ്രീയിൽ നിന്നും പിന്മാറുന്നുവെന്ന കത്ത് കേന്ദ്രസർക്കാരിന് നൽകുമെന്ന് വ്യക്തമാക്കിയാണ് എതിർപ്പ് സിപിഎമ്മും സർക്കാരും മറികടന്നത്.
എന്നാൽ സിപിഐ സമവായത്തിൽ എത്തിയതോടെ പഴയ നിലപാടിൽ നിന്ന് സിപിഎം മലക്കം മറിഞ്ഞുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഇക്കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനമായി സംസ്ഥാന മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തിയിരുന്നു.
പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്.
എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല.
കേരളവുമായുള്ള ചർച്ച ഫലപ്രദമായിരുന്നു വെന്നാണ് കേന്ദ്ര മന്ത്രി എക്സിൽ കുറിച്ചത്. ഇതോടെയാണ് കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം, പി എം ശ്രീ എന്നിവയുടെ നടത്തിപ്പിനെക്കുറിച്ചും സമഗ്ര ശിക്ഷയുടെ കീഴിലുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനെക്കുറിച്ചും ഫലപ്രദമായ ചർച്ച നടത്തിയെന്നാണ് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എക്സിൽ കുറിച്ചത്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല എന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാരും സിപിഎമ്മും പറയുന്നതിനിടെയാണ് പദ്ധതി നടപ്പാക്കാൻ നല്ല രീതിയിൽ ചർച്ച നടന്നുവന്ന ധർമ്മേന്ദ്ര പ്രദാൻ എക്സിൽ വ്യക്തമാക്കുന്നത്.
പി എം ശ്രീ മരവിപ്പിക്കണമെന്ന ഒരാവശ്യം ശിവൻകുട്ടി മുന്നോട്ട് വെച്ചതായി കേന്ദ്രമന്ത്രി ഒരു സൂചന പോലും നൽകുന്നില്ല.
Delightful meeting with Shri @VSivankuttyCPIM, Hon’ble Minister for General Education and Labour, Kerala, today afternoon.
— Dharmendra Pradhan (@dpradhanbjp) November 10, 2025
We held productive discussions on the implementation of NEP 2020, PM SHRI and ensuring availability of funds for implementing components under Samagra… pic.twitter.com/GoTpKLboh6
ദേശീയ വിദ്യാഭ്യാസ നയം, (NEP) പി എം ശ്രീ നടപ്പാക്കുന്നതു സംബന്ധിച്ചു ഫലപ്രദമായ ചർച്ച നടത്തിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പിഎം ശ്രീയിൽ നിന്ന് പിൻവാങ്ങുന്നതായി അറിയിച്ച് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്തയക്കുന്നത് വൈകുന്നതിൽ സിപിഐക്ക് അമർഷമുണ്ടെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിഭവം ഉള്ളിലടക്കാനാണ് ഏറെ സാധ്യത.
ഇത് സംബന്ധിച്ചു തുറന്ന് പറച്ചിലുകൾ ഇനി നടത്തിയാൽ ത്രിതല പഞ്ചായത്തുകളിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികൾക്ക് മറു പണി നൽകാനാണ് സി.പിഎം തീരുമാനം.
പദ്ധതിയിൽ നിന്ന് പിൻവാങ്ങാൻ കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗമാണ് ഔദ്യോഗികമായി തീരുമാനിച്ചത്. സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലെ രാഷ്ട്രീയ തീരുമാനപ്രകാരമായിരുന്നു നടപടി.
എന്നാൽ അടുത്ത മന്ത്രിസഭായോഗത്തിന് സമയമായിട്ടും ഇക്കാര്യത്തിൽ ഒരിഞ്ച് മുന്നോട്ടു പോകാൻ സർക്കാർ തയ്യാറായിട്ടില്ല.
പദ്ധതിയിൽ നിന്ന് പിന്മാറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രഖ്യാപിച്ചെങ്കിലും നടപടി നീളുന്നതിൽ സിപിഐ യിൽ അതൃപ്തി പടരുന്നുണ്ട്.
സിപിഐ കേന്ദ്ര നേതൃത്വം കൂടി ഇടപെട്ടാണ് വിഷയത്തിൽ സമമായമുണ്ടാക്കിയത്. എന്നാൽ തുടർനടപടികൾ ഇല്ലാത്തതിനാൽ തന്നെ സിപിഐ ദേശീയ നേതൃത്വത്തിൽ കൂടി അവഹേളിക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും ചെയ്യുന്നത് എന്നാണ് സിപിഐക്കുള്ളിലെ സംസാരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us