തദ്ദേശ തെരഞ്ഞെടുപ്പ്. ചരിത്ര ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കും. മൂന്നാം ഭരണത്തിലേക്കുള്ള കാൽവെപ്പാണിതെന്ന് എം വി ​ഗോവിന്ദൻ

ശുചിത്വ കേരളം പ്രാവർത്തികമാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്

New Update
M V GOVINDAN

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ മൂന്നാം ഭരണത്തിലേക്കുള്ള കാൽവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. 

Advertisment

വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേ​ഹം പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങൾ ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് പ്രവർത്തിച്ചത്. 

ശുചിത്വ കേരളം പ്രാവർത്തികമാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വമ്പിച്ച മാറ്റം വരുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. 

തദ്ദേശസ്ഥാപനങ്ങളിൽ മികച്ച വിജയം എല്ലാകാലത്തും ഉണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ്. ഇത്തവണയും അത് ആവർത്തിക്കും.

തെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ കുറ്റക്കാരൻ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല. 

എസ്ഐടി അന്വേഷിക്കട്ടെ. കുറ്റം ചെയ്തയാളെ മുന്നിൽകൊണ്ടുവരാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നിൽക്കുന്നത്. കുറ്റക്കാരൻ ആര് തന്നെയായാലും സിപിഎമ്മിനെ ബാധിക്കില്ലെന്നും ഒരാളെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment