ഒരുവിഭാഗംഅന്തർസംസ്ഥാന സ്വകാര്യ ലക്ഷ്വറി ബസുകൾ സമരം തുടരുന്നു. ബംഗളൂരുവിലേക്ക് കൂടുതൽ സർവീസുമായി കെഎസ്‌ആർടിസി

ബംഗളൂരുവിലേക്കും തിരിച്ചും പതിവ്‌ സർവീസുകൾക്ക്‌ പുറമേയാണിത്‌. 

New Update
ksrtc long gtf

തിരുവനന്തപുരം: ഒരുവിഭാഗംഅന്തർസംസ്ഥാന സ്വകാര്യ ലക്ഷ്വറി ബസുകൾ സമരം തുടരുന്നതിനിടെ കൂടുതൽ സർവീസുമായി കെഎസ്‌ആർടിസി. ബംഗളൂരുവിലേക്കും തിരിച്ചും പതിവ്‌ സർവീസുകൾക്ക്‌ പുറമേയാണിത്‌. 

Advertisment

എറണാകുളം –ബംഗളൂരു വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ സർവീസ്‌ ആരംഭിച്ചതിനാൽ മധ്യകേരളത്തിലേക്ക്‌ ബസിൽ വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്‌. 

കണ്ണൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിലേക്കാണ്‌ യാത്രക്കാരേറെയും. തിരക്ക്‌ അനുസരിച്ച്‌ ബസുകൾ ക്രമീകരിക്കുന്നതായി ഓപ്പറേഷൻസ്‌ വിഭാഗം അറിയിച്ചു.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകൾക്ക് തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങൾ അന്യായമായി നികുതി ഈടാക്കുന്നതിനെതിരെയാണ്‌ സമരം. 

കോണ്‍ട്രാക്ട് കാരിയേജ് സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകളാണ്‌ സർവീസ് നിർത്തിയത്‌. ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷനിൽ രജിസ്‌റ്റർ ചെയ്‌ത ആറ്‌ ഉടമകളുടെ 150 ബസുകളാണ്‌ കേരളത്തിൽ സമരത്തിൽ പങ്കെടുക്കുന്നത്‌.

നാഗാലാൻഡിലും അരുണാചലിലും ബസ്‌ രജിസ്‌റ്റർ ചെയ്‌ത്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാത്രി സർവീസ്‌ നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ അധികൃതർ. 

രജിസ്‌റ്റർ ചെയ്‌ത സംസ്ഥാനത്തുനിന്ന്‌ സർവീസ്‌ ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ വേണം. അനധികൃതമായി അധിക സീറ്റുകൾ ഘടിപ്പിച്ച്‌ സർവീസ്‌ നടത്തുന്നതും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. 

വാഹനം രജിസ്‌റ്റർ ചെയ്‌ത സംസ്ഥാനത്തേ പരിശോധന നടത്താവൂ. ഇതുമറയാക്കി നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്നതായും ആക്ഷേപമുണ്ട്‌.

Advertisment