'രാഹുൽ മാങ്കൂട്ടത്തിലിനെ പിടിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തം. അതു ചെയ്യാതെ വാചക കസർത്ത് നടത്തുന്നു'; കെ. മുരളീധരൻ

തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന അഴിമതിക്ക് ചൂട്ട് പിടിച്ചത് ബിജെപിയാണ്

New Update
k muraleedharan

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പിടിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും അത് ചെയ്യാതെ വാചക കസർത്ത് നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. 

Advertisment

തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന അഴിമതിക്ക് ചൂട്ട് പിടിച്ചത് ബിജെപിയാണ്. അഴിമതി ചൂണ്ടിക്കാണിക്കാൻ ബിജെപി ശ്രമം നടത്തിയിട്ടില്ല. യുഡിഎഫാണ് ഇത് ചൂണ്ടിക്കാട്ടിയത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിനെ ബാധിക്കില്ല. സ്വർണ്ണ കൊള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

55 സീറ്റുകൾ വരെ തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫ് നേടുമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. 

Advertisment