/sathyam/media/media_files/Bh24UTkNIrd2Zjr1vaoT.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ രാഹുലിന് മുൻകൂർ ജാമ്യ ഹർജിയിൽ ഡിസംബർ 10ന് ഉത്തരവ്. വിധി വരുന്നതുവരെ രാഹുലിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി.
കേസിൽ അതിജീവിത അന്വേഷണ സംഘത്തിന് നൽകിയ മൊഴി കോടതിയിൽ സമർപ്പിച്ചു. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് 23കാരിയുടെ മൊഴിയെടുത്തത്.
രാഹുൽ ബന്ധം സ്ഥാപിച്ചത് വിവാഹ വാഗ്ദാനം നൽകിയാണെന്ന് യുവതി മൊഴി നല്‍കി.
ഭാവി കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയെന്നും ക്രൂരമായി ബലാത്സംഗം ചെയ്തെന്നും യുവതിയുടെ മൊഴിയിലുണ്ട്.
ഒരു കുഞ്ഞു വേണമെന്ന് രാഹുല്‍ പറഞ്ഞു. രാഹുൽ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു.ഫോൺ വിളിച്ചാൽ എടുത്തില്ലെങ്കിൽ അസഭ്യം പറയുമായിരുന്നു.
ഒരു കുഞ്ഞു വേണമെന്ന് യുവതിയോട് പറഞ്ഞു. ഫോൺ വിളിച്ചാൽ എടുത്തില്ലെങ്കിൽ അസഭ്യം പറയുമായിരുന്നു. ലൈംഗിക അതിക്രമത്തിനുശേഷം വിവാഹം ചെയ്യാനാകില്ലെന്ന് പറഞ്ഞു.
കാറുമായി വീടിനടുത്ത് എത്തി കൂടെ വരാൻ ആവശ്യപ്പെട്ടു.കേസുമായി മുന്നോട്ടു പോകാന്‍ ഭയമുണ്ടെന്നും അന്വേഷണസംഘത്തോടെ യുവതി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തലിനെ കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ചിരുന്നു. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമായതിനു ശേഷം രാഹുലിന്റെ അറസ്റ്റ് ചെയ്യുന്നതിൽ തീരുമാനമുണ്ടാകുള്ളൂ എന്നും വിവരമുണ്ടായിരുന്നു.
രാഹുലിനെ ലൊക്കേറ്റ് ചെയ്യുകയാണ് ലക്ഷ്യം. നിലവിലുള്ള സംഘത്തിൽ നിന്നുതന്നെ വിവരങ്ങൾ ചോരുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us