/sathyam/media/media_files/2025/12/08/1515053-2-green-recovered-2025-12-08-22-16-53.webp)
തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസെടുത്തതിൽ പ്രതികരണവുമായി സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ്.
ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പി ടി കുഞ്ഞു മുഹമ്മദ് പ്രതികരിച്ചു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്ന് പറഞ്ഞ കുഞ്ഞുമുഹമ്മദ് തനിക്കെതിരെ മുൻപൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
അവരോട് മാപ്പ് പറയാൻ തയാറാണ്. താൻ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളാണ്. 28 വയസ്സിൽ സിനിമയിൽ വന്നയാളാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും പി ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് നടന്ന ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് എഫ്ഐആർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us