പി ടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും

ഐഎഫ്എഫ്കെയ്ക്ക് വേണ്ടിയുള്ള സിനിമ തിരഞ്ഞെടുപ്പിനിടെ ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി. 

New Update
245498-pt-kunjumuhammed

 തിരുവനന്തപുരം: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. 

Advertisment

ഐഎഫ്എഫ്കെയ്ക്ക് വേണ്ടിയുള്ള സിനിമ തിരഞ്ഞെടുപ്പിനിടെ ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി. 

കന്‍റോൺമെന്‍റ് പൊലീസിനാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രിക്ക് പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചത്. 

Advertisment