New Update
/sathyam/media/media_files/2025/10/01/v-sivankutty-2025-10-01-16-50-35.jpg)
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ, ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ മന്ത്രി വി. ശിവൻകുട്ടി.
Advertisment
കോൺഗ്രസിന്റെ ഒരു മുഖമായ അടൂർ പ്രകാശിൽ നിന്നുമുണ്ടായത് നിന്ദ്യവും നീചവും ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണെന്നും തെരെഞ്ഞെടുപ്പിൽ ഇത് ജനം ചർച്ചചെയ്യുമെന്നും ശിവൻകുട്ടി തുറന്നടിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന പ്രത്യാശയും ശിവൻകുട്ടി പ്രകടിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ 55 നും 60നും ഇടയിൽ സീറ്റ് ഇടത് പക്ഷം നേടും.
ബി ജെ പി തകർന്നടിയും. കവടിയാറും ശാസ്‌തമംഗലത്തും അട്ടിമറി വിജയം നേടും. ശബരിമല സ്വർണ കേസൊന്നും ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us