/sathyam/media/media_files/2025/12/13/sooraj-santhosh-1024x576-2025-12-13-21-33-44.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്.
ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല, മറിച്ച് ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും ഇടത് പ്രസ്ഥാനങ്ങളും ഇടതുപക്ഷക്കാരും അകലുമ്പോള്‍ മാത്രമാണെന്നാണ് സൂരജ് സന്തോഷ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
നേരത്തെയും സാമൂഹിക വിഷയങ്ങളിൽ തന്‍റെ അഭിപ്രായങ്ങൾ തുറന്നു പറയാറുള്ള ഗായകനാണ് സൂരജ്. ഗായകരുടെ സംഘടനയില്‍ നിന്ന് കഴിഞ്ഞ വർഷം സൂരജ് രാജിവച്ചിരുന്നു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്രയെ വിമർശിച്ചതിന് പിന്നാലെ സൂരജ് വൻതോതിൽ സൈബറാക്രമണം നേരിട്ടിരുന്നു.
ആ ഘട്ടത്തിൽ ഗായകരുടെ സംഘടന കൂടെ നിന്നില്ല എന്ന കാരണത്താലാണ് സൂരജ് രാജിവച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us