തിരുവനന്തപുരത്തെ വിജയം സാധാരണ വിജയമല്ല. കേരള രാഷ്ട്രീയം മാറുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്നതിന്റെ സൂചന: പ്രകാശ് ജാവ്ദേക്കർ

മോദിയുടെ വികസന അജണ്ട കേരളത്തിലെ മുക്കിലും മൂലയിലുമെത്തി

New Update
Shri_Prakash_Javadekar_MIB

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. 

Advertisment

തിരുവനന്തപുരത്തെ വിജയം സാധാരണ വിജയമല്ലെന്നും അടിസ്ഥാനപരമായ കേരള രാഷ്ട്രീയം മാറുന്നതാണിതെന്നും പ്രകാശ് ജാവ്ദേക്കർ  പറഞ്ഞു. 

മോദിയുടെ വികസന അജണ്ട കേരളത്തിലെ മുക്കിലും മൂലയിലുമെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്ന സൂചനയാണിത്.

2026 ഏപ്രിലിൽ നിരവധി എംഎൽഎമാർ എൻഡിഎയ്ക്ക് ഉണ്ടാകും. കഠിനമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ബിജെപി ടീമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment