/sathyam/media/media_files/2025/08/21/m-v-govindan-2025-08-21-23-19-07.jpg)
തിരുവനന്തപുരം: എൽഡിഎഫ് അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചിലയിടങ്ങളിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തി. എൽഡിഎഫിന് 1,75,000 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 1,65,000 വോട്ടും യുഡിഎഫിന് 1,25,000 വോട്ടുമാണ് ലഭിച്ചത്.
ബിജെപി വിജയിച്ച 41 മണ്ഡലങ്ങളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. 25 വാർഡുകളിൽ യുഡിഎഫിന് 1000ത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
കൊല്ലം കോർപറേഷനിൽ നല്ലതുപോലെ തോറ്റുവെന്നും ഗൗരവപൂർണമായി പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന യാതൊരു നീക്കവും പാർട്ടി സ്വീകരിക്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറുള്ള സ്വതന്ത്രന്മാരുമായും, എൽഡിഎഫിൽ ചേരാൻ തീരുമാനിക്കുന്നവരുമായും യോജിച്ച് പ്രവർത്തിക്കും.
എന്നാൽ വർഗ്ഗീയ കക്ഷികളുമായി യാതൊരു കൂട്ടുകെട്ടും ഉണ്ടാക്കില്ല. ഭൂരിപക്ഷമില്ലാത്ത ഇടങ്ങളിൽ പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട് പോരാട്ടം ശക്തിപ്പെടുത്താനാണ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us