/sathyam/media/media_files/2025/11/25/iffk-2025-11-25-15-20-54.jpg)
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിൽ 19 സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതിയില്ല. സെൻസർ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദർശനം മുടങ്ങിയത്.
പലസ്തീൻ പ്രമേയമാക്കിയുള്ള ചിത്രങ്ങൾക്കും കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങൾക്കുമാണ് അനുമതി നിഷേധിച്ചത്.
ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.
19 സിനിമകൾക്കാണ് ഇത്തരത്തിൽ അനുമതി ലഭിക്കാത്തതിനാൽ പ്രദർശനം നടത്താൻ സാധിക്കാത്തത്. പലസ്തീൻ പാക്കേജിലെ നാല് ചിത്രങ്ങളും അനുമതി ലഭിക്കാത്തവയിൽ ഉൾപ്പെടും.
ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിതെന്ന് എം.എ ബേബി പ്രതികരിച്ചു.
ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച പലസ്തീൻ 36നും അനുമതി ലഭിച്ചില്ല. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്മാന സിസാക്കോയുടെ റ്റിംബക്റ്റൂ എന്ന ചിത്രവും, ബാറ്റ്ൽഷിപ്പ് പൊട്ടെംകിൻ, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയവയാണ് പ്രദർശനാനുമതി ലഭിക്കാത്ത ചിത്രങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us