'ഉയരെ' ഉത്പന്നങ്ങൾ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു

പൂജപ്പുരയിലുള്ള വനിതാ ശിശു വികസന ഡയറക്ടറേറ്റിൽ ഏകദിന പ്രദർശന വിപണന മേള സംഘടിപ്പിച്ചു. കര കൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷ്യ ഉത്പ്പന്നങ്ങൾ എന്നിവ വിപണനത്തിനായി തയ്യാറാക്കിയിരുന്നു.

New Update
Untitled design(97)

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന തേജോമയ ഹോമിലെ താമസക്കാർ അവരുടെ പരിശീലനത്തിന്റെ ഭാഗമായി 'ഉയരേ' എന്ന ബ്രാൻഡിൽ നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. 

Advertisment

പൂജപ്പുരയിലുള്ള വനിതാ ശിശു വികസന ഡയറക്ടറേറ്റിൽ ഏകദിന പ്രദർശന വിപണന മേള സംഘടിപ്പിച്ചു. കര കൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷ്യ ഉത്പ്പന്നങ്ങൾ എന്നിവ വിപണനത്തിനായി തയ്യാറാക്കിയിരുന്നു.


മന്ത്രി വീണാ ജോർജ് ടീമിനെ അഭിനന്ദിച്ചു. ബ്രാൻഡിംഗിലൂടെ കുട്ടികൾ നിർമ്മിക്കുന്ന വിവിധതരം വസ്ത്രങ്ങളും ബാഗുകളും ബേക്കറി ഉത്പന്നങ്ങളും വിപണനം നടത്തി വരികയാണ്. 


വീടുകളിലേക്ക് തിരിച്ച് പോകാൻ സാധിക്കാത്ത അതിജീവിതരായ പെൺകുട്ടികളുടെ ദീർഘകാല പുനരധിവാസം ലക്ഷ്യമാക്കിയാണ് വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിന്റെ മേൽനോട്ടത്തിൽ തേജോമയ ഹോം പ്രവർത്തിക്കുന്നത്. 

എൻട്രി ഹോമുകൾ, മോഡൽ ഹോം എന്നിവിടങ്ങളിലെ കട്ടികളിൽ അനുയോജ്യരായവരെ സൈക്കോളജിക്കൽ അസസ്‌മെന്റ് നടത്തി തെരഞ്ഞെടുക്കുകയും ഹോമിലെത്തിച്ച് ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് തൊഴിലധിഷ്ഠിത പരിശീലനം, ജീവിത നൈപുണ്യ പരിശീലനം എന്നിവ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

ഇത്തരത്തിൽ ഇതുവരെ 50 ഓളം കുട്ടികൾക്ക് പരിശീലനം നൽകി മുഖ്യധാരയിലേക്ക് എത്തിക്കാനായി. നിർഭയ സെൽ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശ്രീല മേനോൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisment