/sathyam/media/media_files/2025/12/16/untitled-design108-2025-12-16-22-47-20.png)
തിരുവനന്തപുരം: വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ സമവായം. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.
ഡിജിറ്റൽ സർവകലാശാല വിസിയായി സജി ​ഗോപിനാഥിനെയും ചാൻസിലർ അം​ഗീകരിച്ചു. നിയമനം സംബന്ധിച്ച് ലോക്ഭവൻ വിജ്ഞാപനം പുറത്തിറക്കി. നാളെ സുപ്രിംകോടതിയെ തീരുമാനം അറിയിക്കും.
മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് സമവായമായത്. സുപ്രിംകോടതി ഇടപെടലിനെ തുടർന്നാണ് ഗവർണറും സർക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിക്കാനായിരുന്നു ഗവർണറുടെ ശിപാർശ. എന്നാൽ, ഇത് അംഗീകരിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറായിരുന്നില്ല.
ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ.
ഇവിടുത്തേക്ക് മുഖ്യമന്ത്രി ചാൻസലർക്ക് കൈമാറിയ മുൻഗണനാ പാനലിൽ ഒന്നാം സ്‌ഥാനത്ത് ഡോ. സജി ഗോപിനാഥ് ആയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us