/sathyam/media/media_files/2025/12/16/untitled-design110-2025-12-16-23-51-06.png)
തിരുവനന്തപുരം: ഡോ: സിസാ തോമസിനെ വിസി യായി നിയമിക്കാൻ അനുവദിക്കില്ലെന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിച്ച് ഗവർണർക്ക് വഴങ്ങി.
വിസിമാരുടെ നിയമനങ്ങളിൽ സുപ്രീംകോടതി നേരിട്ട് ഇടപെടുന്നതും മുൻ സുപ്രീം കോടതി വിധികൾക്ക് വിരുദ്ധമായി കോടതി സ്വയം തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അനുചിതമെന്ന് പരസ്യ നിലപാട് കൈക്കൊള്ളുകയും വിസി നിയമനങ്ങളിൽ സർക്കാരുമായി കൊമ്പുകോർക്കുകയും ചെയ്ത ഗവർണർ വിശ്വനാഥ് ആ ർലേക്കർ സാങ്കേതിക സർവകലാശാല വിസിയായി ഡോ:സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസി യായി മുഖ്യമന്ത്രി ക്ക് താൽപ്പര്യമുള്ള ഡോ:സജി ഗോപിനാഥിനെയും നിയമിച്ചു.
ഇതു സംബന്ധിച്ച വിജ്ഞാപനം ലോക് ഭവൻ പുറത്തിറക്കി.
കഴിഞ്ഞ മൂന്ന് വർഷമായി സിസയുമായി പോരടിച്ച സർക്കാർ സിസയുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് അംഗീകരിക്കുകയായിരുന്നു. സജി ഗോപിനാഥ് ന്റെ നിയമനമായിരുന്നു മുഖ്യമന്ത്രിക്ക് ഏറെ പ്രാധാന്യം.
നാലുവർഷമാണ് വിസി മാരുടെ കാലാവധി. റിട്ട: ജസ്റ്റിസ് സുധാoശു ധൂലിയ അധ്യക്ഷനായ സേർച്ച് കമ്മിറ്റിയോട് പാനലിൽ ഉൾപ്പെടുത്തിയവരുടെ മുൻഗണന ക്രമം നിശ്ചയിച്ചു നൽകാൻ വെള്ളിയാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം സേർച്ച് കമ്മിറ്റി ഓൺ ലൈനായി രണ്ടാം തവണ വീണ്ടും കൂടുന്നതിനിടെ ഗവർണറുടെയും മുഖ്യമന്ത്രിയുടെയും യോജിച്ച നിലപാടുകൾ സെർച്ച് കമ്മിറ്റി ചെയർമാനെ അറിയിക്കുകയായിരുന്നു.
ദൂലിയ കമ്മിറ്റിയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറും. സർക്കാരിൻറെ ക്രിസ്മസ് വിരുന്നിന് ഗവർണറെ ക്ഷണിക്കാൻ ലോക് ഭവനിൽ എത്തിയ മുഖ്യമന്ത്രി ഗവർണറുമായുള്ള കൂടി കാഴ്ചയിലാണ് വിസി നിയമനത്തിൽ ധാരണയിലെത്തിയത്.
എന്നാൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിമാരായ ബി.രാജീവും ആർ. ബിന്ദുവും ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിസിമാരുടെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയിച്ചിരുന്നുവെങ്കിലും ഗവർണർ വഴങ്ങിയിരുന്നില്ല.
മുഖ്യമന്ത്രി ചർച്ചയ്ക്ക് വരാത്തതിലുള്ള അനിഷ്ടം അദ്ദേഹം മന്ത്രിമാരോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സാങ്കേതിക സർവ്വകലാശാല വിസി ആയിരുന്ന ഡോ: എം. എസ്.രാജശ്രീ യുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്ന് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന്റെ സമ്മതം കൂടാതെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടർ ആയിരുന്ന ഡോ:സിസാ തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചതോടെയാണ് സിസാ തോമസ് സർക്കാരിൻറെ കണ്ണിലെ കരടായി മാറിയത്.
സർവീസിൽ നിന്നും വിരമിച്ച് രണ്ടുവർഷക്കാലം സിസയുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരുന്നു. നിരവധി തവണ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുതൽ സുപ്രീം കോടതിവരെ കയറിയിറങ്ങിയ ശേഷമാണ് പെൻഷൻ ആനുകൂല്യങ്ങൾ തന്നെ ലഭിച്ചത്.
സർവീസിൽ നിന്നും വിരമിക്കുന്ന ദിവസം അച്ചടക്ക നടപടിക്ക് വിധേയയാക്കാനും സർക്കാർ ശ്രമിച്ചു.
ഒപ്പം സിസയുടെ താൽക്കാലിക വിസി നിയമനങ്ങളെല്ലാം നിരന്തരം കോടതികളിൽ സർക്കാർ ചോദ്യം ചെയ്തിരുന്നു.
സജിഗോപിനാഥ് കാലാവധി പൂർത്തിയാക്കി ഡിജിറ്റൽ സർവകലാശാലയിൽ നിന്ന് വിരമിച്ചതോടെ ആരിഫ് മുഹമ്മദ് ഖാൻ സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വിസി യായി നിയമിക്കുകയായിരുന്നു.
ഡിജിറ്റൽ സർവകലാശാലയിൽ നടന്ന കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി ഗവർണർക്ക് റിപ്പോർട്ട് ചെയ്യുകയും ഗവർണർ സിഎജി യോട് ആഡിറ്റ് നടത്താൻ ഉത്തരവിടുകയും ചെയ്തതോടെ സിസ തോമസും സർക്കാരുമായുള്ള ഏറ്റുമുട്ടൽ മൂർദ്ധന്യത്തിലായി.
ഡിജിറ്റൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർ നേഴ്സ് യോഗം, ഗവർണർക്ക് ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത സിസയുടെ നടപടികളെ അപലപിച്ചിരുന്നു.
അതുകൊണ്ടുതന്നെ സിസ തോമസിനെ വിസി ആയി നിയമിക്കുന്നതിനെ മുഖ്യമന്ത്രി ശക്തിയുക്തം എതിർക്കുകയും സെർച്ച് കമ്മിറ്റി അക്ഷരമാല ക്രമത്തിൽ സമർപ്പിച്ച ഡിജിറ്റൽ സർവകലാശാലയുടെയും സാങ്കേതിക സർവ്വകലാശാലയുടെയുമായ രണ്ട് പാനലിലും ഉൾപ്പെട്ടിരുന്ന സിസാ തോമസിനെ മുൻഗണന പട്ടികയിൽ അവസാന പേരായാണ് ഗവർണർക്ക് മുഖ്യമന്ത്രി സമർപ്പിച്ചത്.
ഒപ്പം സിസായെ ഒഴിവാക്കേണ്ടതിന്റെ കാരണങ്ങളും അക്കമിട്ട് നിരത്തിയിരുന്നു.ഡിജിറ്റൽ യൂണിവേഴ്സിറ്റി യുടെ യശസ്സിന് കളങ്കം വരുത്തിയതായും, കേരളാ യൂണിവേഴ്സിറ്റി വിസിയുടെ ചുമതല വഹിച്ചപ്പോൾ സിന്റിക്കേറ്റ് യോഗം അനാവശ്യമായി പിരിച്ചു വിട്ട് സർവ്വകലാശാല ഭരണത്തിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടി ച്ചതായും, കെ ടി യു വിസി ആയിരുന്നപ്പോൾ യൂണിവേഴ്സിറ്റി സിണ്ടി ക്കേറ്റ് രേഖകൾ കടത്തിയതായുമുള്ള ആരോപണങ്ങളാണ് മുഖ്യമന്ത്രി പ്രധാനമായും ഉന്നയിച്ചിരുന്നത്.
സേർച്ച് കമ്മിറ്റി രണ്ട് പാനലുകളിലും പേര് ഉൾപ്പെടുത്തിയിരുന്ന ഡോ:സിസാ തോമസിനെ കെടിയു യിലും കോഴിക്കോട് എൻ.ഐ. റ്റി യിലെ പ്രൊഫസ്സർ ഡോ: പ്രിയ ചന്ദ്രനെ ഡിജിറ്റലിലും അക്കാദമിക മിക വിന്റെ അടിസ്ഥാനത്തിൽ നിയമിക്കണമെ ന്നതായിരുന്നു ഗവർണറുടെ നിലപാട്.
എന്നാൽ സജി ഗോപിനാഥന് ഡിജിറ്റൽ സർവകലാശാലയിൽ നിയമിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുള്ള തർക്കം ഒഴിവാക്കുന്നതിനു വേണ്ടി ഗവർണർ സജി ഗോപിനാഥനെ ഡിജിറ്റലിൽ വിസി യായി നിയമിക്കാൻ സമ്മതിക്കുകയായിരുന്നു.
സജിഗോപിനാഥിന്റെ നിയമനം ഉറപ്പാക്കിയതോടെ സീസയ്ക്ക് എതിരെ കഴിഞ്ഞ മൂന്നു വർഷമായി സർക്കാർ ഉന്നയിച്ചിരുന്ന സിംഗിൾ അജണ്ടയിൽ നിന്ന് മുഖ്യമന്ത്രി പൊടുന്നനെ പിന്നാക്കം പോവുകയായിരുന്നു.
തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ നിന്ന് ബിടെക്, എംടെക്, ബിരുദം നേടിയ ഡോ: സിസാ തോമസ് ക് ഐഐടി,ബാംഗ്ലൂരിൽ നിന്നാണ് പി എച്ച് ഡി നേടിയത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിൻറ് ഡയറക്ടർ, ഗവൺമെൻറ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അമേരിക്കയിലെ പിറ്റ്സ് ബർഗ് കാർനെഗി മെല്ലോൺ യൂണിവേഴ്സിറ്റിയിൽ കേന്ദ്രസർക്കാരിൻറെ സ്കോളർഷിപ്പോ ടുകൂടി സൈബർ സെക്യൂരിറ്റിയിൽ പരിശീലനം നേടിയിട്ടുണ്ട്.
കേറ്റിയു വിലും ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലും താൽക്കാലിക വിസിയായിരുന്നു. തിരുവനന്തപുരം IIST യുടെ ഓമ്പുഡ്സ്മാനായി നിയമിച്ചിട്ടുണ്ട്.
സർക്കാരിൻറെ കീഴിലുള്ള ടെക്നോപാർക്ക്, ഇൻഫോപാർക്ക്, തുടങ്ങിയ മേജർ ഐടി സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ് നിയമനങ്ങളുടെ ഇന്റർവ്യൂ ബോർഡിൽ വിദഗ്ധ അംഗമായി സർക്കാർ ഐടി വകുപ്പ് നിയോഗിക്കുന്നത് ഡോ:സിസ തോമസിനെയാണ്.
ഐ എസ്നി ആര് ഓ യിൽ നിന്ന് വിരമിച്ച ഗ്രൂപ്പ് ഡയറക്ടർ ഡോ: ജോൺ തരകനാണ് ഭർത്താവ്.
ഡോ:അൽക്ക ജൊഹാൻ, അലിൻ തോമസ് തരകൻ എന്നിവർ മക്കൾ.
ഡോ: സജി ഗോപിനാഥ് ഐഐഎസ് സി ബാംഗ്ലൂരിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ ഡോ: സജി ഗോപിനാഥ് കോഴിക്കോട് ഐ ഐ എം ലെ പ്രൊഫസർ ആണ്.
ഡിജിറ്റൽ സർവകലാശാലയുടെ ആദ്യ വിസി യായ ഡോ: ഗോപിനാഥ് കേരള അക്കാദമി ഓഫ് സ്കിൽസ് ഡയറക്ടറും, മുഖ്യമന്ത്രിയുടെ ഹൈപവർ ഐടി കമ്മിറ്റിയിലെ അംഗവുമായിരുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറും ആയ സജി ഗോപിനാഥ് രണ്ടാം തവണയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ആയി നിയമിതാനാവുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us